ഒറ്റപ്പെടല്‍ മൌനം അണിഞ്ഞു നില്ക്കുമ്പോള് അനുപമമായ ഒരു സുഖമാണ് .ആള്കൂട്ടതിനിടയില്,അനുഭവങ്ങള്‍ മുഖത്ത് കോറുന്ന ചിരിയുടെ നൂല്പാലങ്ങള്ക്കിടയില് ഈ ഏകാന്തത ഒളിഞ്ഞു നോക്കുമ്പോള്‍ വേദനയും.ഒരിക്കല്‍ എല്ലാ സൗഭാഗ്യങ്ങള്‍ക്കും നടുവില്‍ നില്കുമ്പോള് അര്‍ത്ഥശൂന്യം എന്ന് മനസ്സ് വിധിയെഴുതിയ ജന്മത്തിന്,കന്നുനീര്ചാലുകള് വഴികാട്ടുമ്പോള്‍, പ്രസക്തമായ
വിരക്തി എങ്ങനെയോ എനിക്ക് അന്യമാകുന്നു.
ബുദ്ധിജീവികള്‍ അധിക്ഷേപിച്ചാലും മണ്ടന്‍ ഫിലോസഫി എന്ന് മുദ്രകുത്തപ്പെട്ടാലും ഈ വയിരുധ്യം ഞാന്‍ ആസ്വദിക്കാറുണ്ട്,പ്രെത്യെക്ഷമായിത്തന്നെ!എന്റെ ചേഷ്ടകള്‍ എല്ലാ സാമൂഹ്യജീവികളെയും സന്മാര്ഗികളെയും,എന്തിനു,സാമൂഹ്യവിരുദ്ധരെപ്പോലും ഭ്രാന്ത് പിടിപ്പിക്കരുണ്ടത്രേ!എങ്കിലും അവര്‍ എന്നെയാണ് ഭ്രാന്തന് എന്ന് വിശേഷിപ്പിക്കുക.വെട്ടവും വായുവും നിഷിദ്ധമായ ഇരുംബുകൂടുകളില്,എന്നെപ്പോലെ തലയ്ക്കപ്പെട്ടിരിക്കുന്ന ബുദ്ധിഭ്രെംശം സംഭവിച്ച മറ്റു സാധുക്കളെല്ലാം മൌനികളാണ്.അതുകൊണ്ടുതന്നെ അവര്‍ വിചാരണ ചെയ്യപ്പെടാറില്ല.
പ്രശസ്തരായ വേറെ ചില ഭ്രാന്തന്മാരുണ്ട്.അവര്‍ തോന്നലുകള്‍ വെള്ളകടലാസുകളില്‍ തലങ്ങും വിലങ്ങും കുറിച്ച് കീശവീര്‍പ്പിക്കുകയും സ്വന്തം ഭ്രാന്ത് മറയ്ക്കാന്‍ വെമ്പുന്ന മാന്യന്മാര്,അവരെ ആരാധിച്ചു അനശ്വരരാക്കുകയും ചെയ്യുന്നു.ഇതിനു നേരെ പരസ്യമായി നെറ്റി ചുളിച്ചത് കൊണ്ടാണോ ഞാന്‍ കല്ലെറിയപ്പെട്ടത്?എന്റെ ചിന്തകള്‍ നിങ്ങള്‍ക്കായി തേച്ചുമിനുക്കി എന്നെ നഷ്ടപ്പെടുത്താന്‍ എനിക്കു വയ്യ.വിരസമായ,നിഗൂഡമായ,കേവലാര്‍ത്ഥം പോലും അവകാശപ്പെടാനില്ലാത്ത എന്റെ മാത്രം ഭാഷയെ, സുഖമുള്ള ഈ ഭ്രാന്തിനെ,ഞാന്‍ വല്ലാതെ സ്നേഹിക്കുന്നു.വിജ്ഞാനകോശങ്ങളെ......മാപ്പ്!നിങ്ങള്‍ കേള്‍ക്കാതെ നിങ്ങളുടെ ശത്രുക്കള്‍ മന്ത്രിക്കുന്നു........ഞാനും ഒരെഴുത്തുകാരന് എന്ന്!

ഒറ്റപ്പെടല്‍ മൌനം അണിഞ്ഞു നില്ക്കുമ്പോള് അനുപമമായ ഒരു സുഖമാണ്. ആള്‍ക്കൂട്ടത്തിനിടയില്‍, അനുഭവങ്ങള്‍ മുഖത്ത് കോറുന്ന ചിരിയുടെ നൂല്പാലങ്ങള്ക്കിടയില് ഈ ഏകാന്തത ഒളിഞ്ഞു നോക്കുമ്പോള്‍ വേദനയും..
ReplyDeleteതീര്‍ത്തും ശരിയാണെന്ന് എന്റെ മാത്രം അഭിപ്രായമല്ലെന്ന് ഇത് വായിച്ചപ്പോള്‍ അറിയുന്നൂൂൂൂ :))
ആശംസകള്‍, എഴുത്ത് തുടരട്ടെ..
add blog in jalakam
ReplyDeletesite: http://www.cyberjalakam.com/
add blog in junctionkerala
site: http://junctionkerala.com/
add blog in chintha
site: http://chintha.com/
==
ഇവിടങ്ങളിലൊക്കെ ബ്ലോഗ് ആഡ് ചെയ്യാം, വായനക്കാരെ കിട്ടും.
word verification മാറ്റൂ..
സംശയം ചോദിച്ചാല്‍ പരിധിക്കുള്ളിലുള്ള സംശയനിവാരണം തീര്‍ത്ത് തരാം :)
thanks:)
ReplyDelete