Tuesday, 3 April 2012

ഇവരെന്താ ഇങ്ങനെ???!!!

                                                                             ഒരു പിക്കാസോ ചിത്രത്തിന്‍ വശ്യ വലയം........ അതാണ്‌.....ആ കയികളിലെ കാലം കോറിയിട്ട മിനുസമാര്‍ന്ന ചുളിവുകള്‍ക്ക്.കരിക്കരിയുംബോഴും അരി വേവിക്കുമ്പോഴും എല്ലാം ആ വാര്‍ധക്യ സൂചകങ്ങളിലേക്ക് ചെരുപ്പതിണ്ടേ ചായങ്ങള്‍ അലകഷ്യമായി കുത്തിയോഴിക്കുന്നതാരാനെന്നു ഞാന്‍ ചിന്തിക്കാതിരുന്നില്ല.ഒന്ന് മാത്രം അറിയാം.അതൃപ്തിയാണ് ആ ചിത്ര ചാരുതയ്ക്ക് ജീവനേകുന്നത്.ഉറക്കെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കും പരിഭവം പറച്ചിലിനും ഒരു സമര നായികയുടെ ആവേശം.കമലയുടെ കോലാടിണ്ടേ  പ്രതികരിക്കുന്ന മുഖമാണ് അവരെന്ന്  ഒറ്റ നോട്ടത്തില്‍ തോന്നാം.അവര്‍ ഇനിയും വ്യെത്യെസ്തയാണ്.തന്‍റെ വിയര്‍പ്പുതുള്ളികളില്‍ തീര്‍ത്ത രുചികൂട്ടുകള്‍ അര്‍ഹിക്കാത്ത ചുവന്ന നാവുകളെ മത്തു പിടിപ്പിക്കുമ്പോള്‍,പകരമായി അവ തൊടുക്കുന്ന കൂരമ്പുകള്‍, ഒരു ലഹരി മരുന്നെന്നപോലെ അവര്‍ ഏറ്റു വാങ്ങുന്നു .

                                                                          സ്നേഹിക്കുന്നവരെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അകറ്റി നിര്‍ത്താന്‍ ഒരു പ്രത്യേക പാടവം പ്രകടിപ്പിക്കാറുണ്ട് സംഗീര്‍ണമായ ആ മനസ്സ്.ഉള്ളു മുഴുവന്‍ ഉറവ വറ്റാത്ത നിസ്വാര്‍ത്ഥ സ്നേഹമാണ്......എന്നിട്ടും......ജോലിത്തിരക്കിനിടയില്‍ മറന്നു പോയ ഉയര്‍ന്ന ശബ്ദത്തിലെ ആ ജല്പനങ്ങളുടെ ശ്രുതിയും താളവും പിന്നെയും താരസ്ഥായിയിലായി.ഒന്നിനും ഒരുത്തരമോ പരിഹാരമോ അവര്‍ ആഗ്രഹിക്കുന്നില്ലെന്ന് തോന്നും ചിലപ്പോള്‍. ഈ വിരോധാഭാസം ഒരു ഭ്രാന്തിയുടെ പരിവേഷം അവളില്‍ സന്നിവേശിപ്പിക്കുന്നുണ്ടോ?എങ്കില്‍,ക്ഷനിക്കാതെത്തുന്ന ഭ്രാന്തിന്‌ അരസികനായ ഒരു കോമാളിയുടെ മുഖമാണ്.ഏതോ ഓര്‍മകളില്‍ അത്ര സുഖദമല്ലാത്ത നിലവിളികള്‍ ഉയര്‍ത്തി,മറ്റു ചിലപ്പോള്‍ കഴിഞ്ഞ കാലത്തെ ആഘോഷവേളകളുടെ ഓര്‍മ്മപ്പെടുത്തല്‍ എന്ന പോലെ ചൂളമടിയും കൂക്കിവിളിയും ഉയര്‍ത്തി,ആ പല്ലിളിക്കാത്ത കോമാളി പിന്നെയും ഒരു സമസ്യയാകുന്നു.

                                                                 വാക്കുകള്‍ ഇടവേളയ്ക്കായ്‌ കെഞ്ചിയപ്പോള്‍ അവര്‍ നെയ്ത രൂക്ഷമായ നോട്ടം,പിന്നെയും എന്‍റെ കാടുകേറിയ വിശേഷണങ്ങളെ ഞെക്കിപിഴിഞ്ഞു.മരണം അവരുടെ സ്വപ്നമാണ്.....തെളിനീരിലെ ചന്ദ്രബിംബം ഒരു അഞ്ചുവയസുകാരിയെ കളിപ്പിക്കും പോലെ,മരണം തന്നെ പന്താടുന്നത്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ ആസ്വദിക്കാറുണ്ട്.


                                                                          രാത്രിയുടെ പാദസരങ്ങള്‍ ഒച്ചവെച്ചു വരവറിയിക്കുകയാണ്.പഴമയുടെ മണമടിക്കുന്ന കട്ടില്‍ കൊട്ടിവിരിക്കുന്ന നിദ്ര,അവരെ പതിവിലും ഗാഡമായി ആശ്ലേഷിക്കുന്നത് കണ്ടിട്ടില്ലെന്നവണ്ണം രാത്രി പെട്ടെന്ന് കണ്ണടച്ചു.മരണത്തിന്‍റെ ആരെയും കൂസാത്ത ചിരിയില്‍,ഉത്തരമാന്വേഷിക്കാത്ത ആ പരിഭവങ്ങള്‍ ഓര്‍മ്മകള്‍ ആയതെന്തിനെന്നു  ആരോടെന്നില്ലാതെ ഞാന്‍ ചോദിച്ചു.മരുപടിയെന്നപോലെ,അടുക്കളയില്‍ അവരുടെ നിശബ്ദ ശ്രോതാവായിരുന്ന പല്ലി എനിക്കന്യമായ ഭാഷയില്‍ ചിലച്ചു.....എന്തിനോ......




                            



6 comments:

  1. സ്നേഹിക്കുന്നവരെ മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് അകറ്റി നിര്‍ത്താന്‍ ഒരു പ്രത്യേക പാടവം പ്രകടിപ്പിക്കാറുണ്ട് സംഗീര്‍ണമായ ആ മനസ്സ്..
    ഹിഹി!! അത് തന്നെ!!
    ==
    കൃത്യമായ് എഴുത്തിനെ പിന്തുടരാന്‍ പറ്റിയില്ല, എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ ഞാന്‍ കണ്ടെടുക്കാന്‍ ശ്രമിക്കയാണ്..

    ആദ്യപാരയിലെ വേണ്ടുവോളമുള്ള അക്ഷരത്തെറ്റുകള്‍ വായനയെ മടുപ്പിക്കുന്നുണ്ട്..

    ReplyDelete
    Replies
    1. സത്യസന്ധമായ അഭിപ്രായത്തിനു നന്ദി.മലയാളം ബ്ലോഗ്ഗിങ്ങില്‍ ഞാന്‍ തുടക്കക്കാരിയാണ്‌.കടലാസ്സില്‍ കുത്തിക്കുറിക്കുന്ന ചിലത് അപ്‌ലോഡ്‌ ചെയ്തു എന്നേ ഉള്ളു.സാധാരണ വഴിയില്‍ നിന്ന് മാറിനടക്കാന്‍ നടത്തിയ ഒരു ശ്രമം ദുരൂഹത സൃഷ്ടിച്ചു അല്ലേ?മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു

      Delete
  2. 1. നല്ലൊരു ബ്ലോഗ് ടെമ്പ്ലേറ്റ് തിരഞ്ഞേടുക്കൂ, വെളുത്ത പശ്ചാത്തലത്തില്‍ കറുത്ത അക്ഷരങ്ങളാവട്ടെ പോസ്റ്റുകള്‍, കണ്ണിനു അതാണ് നല്ലത്.
    2. കമന്റ് ചെയ്യുമ്പോഴുള്ള വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്തു കളയൂ
    3. അക്ഷരത്തെറ്റുകള്‍ തീര്‍ത്തും ഒഴിവാക്കേണ്ടതാണ്, മലയാളം എഴുതിത്തെളിയുമ്പോള്‍ ശരിയാകുമെന്ന് കരുതുന്നു..

    ആശംസകളോടെ..

    ReplyDelete
  3. എനിക്കന്യമായ ഭാഷയില്‍

    ReplyDelete
  4. മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം. മുകളിലെ കമന്റുകൾ ശ്രദ്ധിക്കൂ.. എല്ലാ ഭാവുകങ്ങളും,
    ഒന്ന് കൂടി വരാം :)

    ReplyDelete